
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്കു വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള അനിൽ കെ ആന്റണിയുടെ പ്രതികരണവും തുടർന്നുള്ള രാജിയുമുണ്ടാക്കിയ വിവാദത്തെ കുറിച്ച് പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.
അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം അടയ്ക്കാ മരമായാൽ എന്ത് ചെയ്യുമെന്ന് എം എം ഹസ്സൻ ചോദിച്ചു. അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരവും നിർഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കി അനിൽ ആന്റണി രാജിവച്ചു . എന്നാൽ അനിൽ ആന്റണി ബിജെപിയിൽ പോകുമെന്ന് താൻ കരുതുന്നില്ലെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.
അതേസമയം, ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
The post അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം, അടയ്ക്കാ മരമായാൽ എന്ത്ചെയ്യും; അനിൽ ആന്റണി വിഷയത്തിൽ എം എം ഹസ്സൻ appeared first on ഇവാർത്ത | Evartha.