• Thu. Feb 6th, 2025

24×7 Live News

Apdin News

അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന്റെ നിര്‍മാണം തുടങ്ങി; നാവികസേനയ്‌ക്കായി കൊച്ചി കപ്പല്‍ ശാല നിര്‍മിക്കുന്ന എഴാമത്തെ അന്തര്‍വാഹിനി

Byadmin

Jan 31, 2025


കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് നാവികസേനയ്‌ക്കായി നിര്‍മിക്കുന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഏഴാമത്തെ യുദ്ധക്കപ്പലായ ബൈ 529 ഐഎന്‍എസ് മച്ചിലിപട്ടണം കീല്‍ സ്ഥാപിക്കല്‍ ചടങ്ങ് കപ്പല്‍ ശാലയില്‍ വച്ച് നടന്നു.

നാവികസേനയ്‌ക്കായി കൊച്ചി കപ്പല്‍ ശാല നിര്‍മിക്കുന്ന എഴാമത്തെ അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലാണിത്. കപ്പല്‍ ശാല ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ്.നായരുടെ സാന്നിധ്യത്തില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് വിഎസ്എം റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു കീലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

കൊച്ചി കപ്പല്‍ ശാലയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ , നേവി ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് എഎസ്ഡബ്യൂ, എസ്ഡബ്യൂസി കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രതിരോധമന്ത്രാലയവും കൊച്ചിന്‍ ഷിപ് യാര്‍ഡും തമ്മില്‍ 2019 ഏപ്രില്‍ 30നാണ് കരാര്‍ ഒപ്പുവച്ചത്. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ കീഴില്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉള്‍കൊള്ളിച്ചുള്ള ഇത്തരം കപ്പലുകളുടെ നിര്‍മാണം.



By admin