• Fri. Feb 7th, 2025

24×7 Live News

Apdin News

ആത്മനിര്‍ഭര്‍ ഭാരതിന് തിളക്കം; 10,000 കോടി രൂപയ്‌ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നപിനാക റോക്കറ്റ് ഇന്ത്യന്‍ സേന വാങ്ങുന്നു

Byadmin

Jan 31, 2025


ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന് കരുത്തായി ഇന്ത്യന്‍ സേനയുടെ ആയുധക്കരാര്‍. ഇതനുസരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പിനാക റോക്കറ്റ് ഇന്ത്യന്‍ സേന വാങ്ങും ഏകദേശം 10,000 കോടി രൂപ മുടക്കിയാണ് പിനാക റോക്കറ്റുകള്‍ വാങ്ങുക.

പ്രതിരോധ ആവശ്യങ്ങളുടെ രംഗത്ത് സ്വയം പര്യാപ്തരാവുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം. 120 കിലോമീറ്റര്‍ അകലെ വരെ പ്രഹരശേഷിയുള്ളതാണ് പിനാക റോക്കറ്റുകള്‍. പാകിസ്ഥാന്‍, ചൈന എന്നിവരില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കെതിരായ ജാഗ്രത എന്ന നിലയ്‌ക്കാണ് ഇന്ത്യന്‍ സേന പിനാക റോക്കറ്റുകള്‍ വാങ്ങുന്നത്.

ഇറക്കുമതി ചെയ്യുന്ന റോക്കറ്റുകളില്‍ നിന്നും ഇന്ത്യ മോചിതരാവുകയാണെന്ന് സേന മേധാവി ജനറല്‍ ദ്വിവേദി പറയുന്നു.

 



By admin