• Fri. Sep 22nd, 2023

24×7 Live News

Apdin News

‘ആയുഷ്മാന്‍ ഭാരതി’ന്റെ വിജയത്തെ മുന്നോട്ടു നയിക്കാന്‍ ‘ആയുഷ്മാന്‍ ഭവ’

Byadmin

Sep 19, 2023



സാര്‍വത്രിക ആരോഗ്യ പരിരക്ഷയെന്ന നിര്‍ണായക ആവശ്യത്തിനു പ്രതിവിധിയായാണ് 2017ലെ ദേശീയ ആരോഗ്യ നയം അനുസരിച്ച് 2018ല്‍ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിക്ക് രാജ്യം തുടക്കം കുറിച്ചത്. എവിടെയാണു വസിക്കുന്നതെങ്കിലും, സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ, ഏവര്‍ക്കും സമഗ്ര ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. അന്തരങ്ങളുണ്ടായിരുന്ന ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നിന്ന് സമഗ്രവും ആവശ്യകത അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിലേക്കുള്ള മാറ്റമാണ് ‘ആയുഷ്മാന്‍ ഭാരത്’. ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നിവയിലൂടെ പ്രാഥമിക-ദ്വിതീയ-തൃതീയ തലങ്ങളിലുടനീളം രോഗപ്രതിരോധം, പ്രോത്സാഹനം, പരിചരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് ഏവര്‍ക്കും ഇതിന്റെ പ്രയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആയുഷ്മാന്‍ ഭവ’ എന്ന പുതിയ യജ്ഞം വരുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് ഇക്കഴിഞ്ഞ 13ന് ‘ആയുഷ്മാന്‍ ഭവ’യ്‌ക്ക് തുടക്കം കുറിച്ചത്. പിഎം-ജെഎവൈയെക്കുറിച്ചുള്ള അവബോധത്തോടെ സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ; ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കല്‍; ക്ഷയം, രക്തസമ്മര്‍ദം, അരിവാള്‍ കോശ രോഗം, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങള്‍ കൈകാര്യം ചെയ്യലും രോഗപരിശോധനയും എന്നിങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും നഗര വാര്‍ഡുകളിലും ഈ യജ്ഞം വിവിധ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു.

രാജ്യത്തുടനീളമുള്ള 6.45 ലക്ഷം ഗ്രാമങ്ങളിലും 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും എത്തിച്ചേരുക എന്നതാണ് ‘ആയുഷ്മാന്‍ ഭവ’യുടെ പ്രാഥമിക ദൗത്യം. ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും അവ ലഭ്യമാക്കാനും കഴിയുമെന്ന് പദ്ധതി ഉറപ്പാക്കുന്നു. സാര്‍വത്രിക ആരോഗ്യ പരിരക്ഷയ്‌ക്കായുള്ള അന്വേഷണത്തില്‍ ആരും പിന്തള്ളപ്പെടാതിരിക്കാന്‍ ‘അന്ത്യോദയ’ തത്വത്തിന് അനുസൃതമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ സുഗമമാക്കുന്നതിന്, ഈ ക്യാമ്പയിനില്‍ അവയവദാന യജ്ഞങ്ങള്‍, ശുചിത്വ യജ്ഞങ്ങള്‍, രക്തദാന സംരംഭങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടും.

‘ആയുഷ്മാന്‍ ആപ്‌കെ ദ്വാര്‍ 3.0’, ആയുഷ്മാന്‍ സഭ, ആയുഷ്മാന്‍ മേള എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളിലൂടെ ‘ആയുഷ്മാന്‍ ഭാരതി’ന്റെ വ്യാപ്തി ഈ ക്യാമ്പയിനിലൂടെ വര്‍ധിപ്പിക്കുന്നു. ഈ സ്തംഭങ്ങള്‍ സമഗ്രമായ പരിരക്ഷ, സഹകരണ അവബോധം, സാമൂഹ്യ കേന്ദ്രീകൃത ശ്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സേവനവിതരണം മെച്ചപ്പെടുത്തുന്നു.
‘ആയുഷ്മാന്‍ ഭാരത്’ സേവനങ്ങളുടെ വിപുലമായ വിനിയോഗത്തോടെ ആയുഷ്മാന്‍ കാര്‍ഡ് വിതരണം വിപുലീകരിച്ച്, വ്യാപകമായ പരിരക്ഷ ഉറപ്പാക്കി മുന്‍ പതിപ്പുകളുടെ (1.0, 2.0) വിജയത്തെ അടിസ്ഥാനമാക്കി ‘ആയുഷ്മാന്‍ ആപ്‌കെ ദ്വാര്‍ 3.0’ സജ്ജമാക്കും. ഇന്ത്യയില്‍ ലഭ്യമായ വിവിധ ആരോഗ്യ പരിരക്ഷാ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് ആയുഷ്മാന്‍ സഭ ലക്ഷ്യമിടുന്നത്. ഗ്രാമ ആരോഗ്യ- ശുചിത്വ- പോഷകാഹാര സമിതി (വിഎച്ച്എസ്എന്‍സി) ഇതിന് നേതൃത്വം നല്‍കും. ‘ആയുഷ്മാന്‍ ഭവ’ സംരംഭം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്, വിശാലമായ ആരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യുന്നതിനും വലിയ ജനവിഭാഗത്തിലേക്ക് കാര്യക്ഷമമായി എത്തിച്ചേരുന്നതിനും ആരോഗ്യ സേവന വിനിയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനമായി ആയുഷ്മാന്‍ മേളകള്‍ പ്രവര്‍ത്തിക്കും.

പിഎം-ജെഎവൈ പദ്ധതിക്കു കീഴില്‍ 60 കോടിയോളം ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളുടെ ഉയര്‍ന്ന വിതരണം ഉറപ്പാക്കുന്ന ‘ആയുഷ്മാന്‍ – ആപ്‌കെ ദ്വാര്‍’ സംരംഭം, ഇക്കഴിഞ്ഞ 17ന് രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആരംഭിച്ചത് ഡിസംബര്‍ 31 വരെ തുടരും. ‘ആയുഷ്മാന്‍ ആപ്‌കെ ദ്വാര്‍’ വഴി, രാജ്യത്തെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനാകും. അആജങഖഅഥ പദ്ധതിക്കു കീഴില്‍ ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും. അര്‍ഹരായ ഓരോ ഗുണഭോക്താവിനും ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ സ്തംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. താങ്ങാനാകുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇതിലൂടെ ഏവര്‍ക്കും ലഭ്യമാകും.
ആയുഷ്മാന്‍ സഭകള്‍ ഒക്ടോബര്‍ 2-ന് ചേരും. തുടര്‍ന്നുള്ള പരിപാടികള്‍ ഡിസംബര്‍ 31-ന് മുമ്പ് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും നഗര വാര്‍ഡുകളിലുമായി നടക്കും. ആയുഷ്മാന്‍ സഭകള്‍ പൗരന്മാര്‍ക്ക് സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളെക്കുറിച്ച് അറിവ് നേടുന്നതിനും, ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനും, ‘ജന്‍ ഭാഗീദാരി സേ ജന്‍ കല്യാണ്‍’ (പൊതുജന പങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം) മാതൃകയാക്കുന്നതിനുമുള്ള വേദിയായി വര്‍ത്തിക്കും. എംപിമാര്‍/എംഎല്‍എമാര്‍, ജങഖഅഥ ഗുണഭോക്താക്കള്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ, ജങഖഅഥ കാര്‍ഡുകള്‍ വിതരണം ചെയ്യുക, എംപാനല്‍ ചെയ്ത ആശുപത്രികള്‍ പ്രദര്‍ശിപ്പിക്കുക, ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കുക, രോഗനിര്‍ണയ സേവനങ്ങളെയും വിവിധ രോഗങ്ങളെക്കുറിച്ചും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ആരോഗ്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഒത്തുചേരലുകളില്‍ ഉള്‍പ്പെടും.

ഗ്രാമങ്ങളിലെ 1.6 ലക്ഷം ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ എല്ലാ ആഴ്ചയും പതിവായി ആയുഷ്മാന്‍ മേളകള്‍ നടക്കും. ബ്ലോക്ക് തലത്തില്‍ സാമൂഹ്യാരോഗ കേന്ദ്രങ്ങളിലും മെഡിക്കല്‍ കോളജുകള്‍ സംഘടിപ്പിക്കുന്ന മേള നടക്കും. നിരാലംബരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതില്‍ ഈ സ്തംഭം നിര്‍ണായകമാകും. ബ്ലോക്ക് തലത്തില്‍ ഇഎന്‍ടി കണ്ണ്- സൈക്യാട്രിക് പരിരക്ഷ തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ മേളകള്‍, പ്രത്യേക പരിചരണത്തിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കല്‍, പരിചരണത്തിന്റെ തുടര്‍ച്ച ശക്തിപ്പെടുത്തല്‍, സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള വിശ്വാസം വളര്‍ത്തല്‍, ആരോഗ്യം കാംക്ഷിക്കുന്ന പെരുമാറ്റം വളര്‍ത്തല്‍, മെഡിക്കല്‍ കോളേജുകളുമായി കൂടുതല്‍ ഇടപഴകള്‍, ആവശ്യമുള്ള ഓരോ രോഗിക്കും ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കല്‍ തുടങ്ങിയവയാണു ലക്ഷ്യമിടുന്നത്.

എല്ലാ ഗ്രാമങ്ങളും നഗര വാര്‍ഡുകളും ‘ആയുഷ്മാന്‍ ഗ്രാമപഞ്ചായത്ത്’ അല്ലെങ്കില്‍ ‘ആയുഷ്മാന്‍ നഗര വാര്‍ഡ്’ ആയി രൂപാന്തരപ്പെടുന്നതിലൂടെ അടിസ്ഥാന തലത്തില്‍ സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണം, ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കല്‍, ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന, സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളുടെ പരിശോധനയും ചികിത്സയും എന്നിവയുള്‍പ്പെടെ, ഓരോ സ്തംഭത്തിനു കീഴിലും തിരഞ്ഞെടുത്ത പദ്ധതികളുടെ 100% പരിരക്ഷ നേടിയ ഗ്രാമങ്ങളെ സാക്ഷ്യപ്പെടുത്തുക എന്നതാണ് പരമമായ ദൗത്യം.

ബൃഹദാരണ്യക ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ”ഏവരും സന്തുഷ്ടരാകട്ടെ; ഏവരും രോഗങ്ങളില്‍ നിന്ന് മുക്തരാകട്ടെ; ഏവര്‍ക്കും ശുഭകരമായ അവസ്ഥയുണ്ടാകട്ടെ; ആരും ഒരുതരത്തിലും കഷ്ടപ്പെടാതിരിക്കട്ടെ” എന്ന രീതിയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രകടമായ രൂപമാണ് ‘ആയുഷ്മാന്‍ ഭവ’. ഒപ്പം പൗരന്മാര്‍ക്കും, രാഷ്‌ട്രത്തിനു മൊത്തത്തിലും, ദീര്‍ഘായുസിന്റെയും കരുത്തുറ്റ ആരോഗ്യത്തിന്റെയും സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

By admin