• Thu. Aug 11th, 2022

24×7 Live News

Apdin News

ഇടുക്കി അണക്കെട്ട് ഇന്നു തുറക്കും

Byadmin

Aug 7, 2022


ചെറുതോണി: ഇന്നു രാവിലെ 10 ന് ഇടുക്കി അണക്കെട്ട് തുറക്കും. ഇടുക്കി ജലെവെദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീ മീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ (50 ക്യുമെക്‌സ്) ജലം പുറത്തേക്കൊഴുക്കും. ഇന്നലെ രാവിലെ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ െവെകിട്ട് നാലിന് 2383.10 അടിയായി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ ശക്തമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ അവിടെനിന്ന് ഇടുക്കി അണക്കെട്ടിലേക്കെത്തുന്ന വെള്ളത്തിന്റെ അളവും വര്‍ധിച്ചു. അതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്.

* ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാര്‍

കുമളി: പത്തു സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നില്ല.

137.5 അടി റൂള്‍ കര്‍വില്‍ ജലനിരപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞ അഞ്ചിനാണ് പത്തു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 2359 ക്യൂസെക്‌സ് ജലം പുറന്തള്ളിയിട്ടും ജലനിരപ്പ് 138 അടിക്കു മുകളില്‍ തുടരുകയാണ്. തമിഴ്‌നാട്ടിലെ നദികളും ഡാമുകളും ജല സമൃദ്ധമായതിനാല്‍ അവിടേക്ക് അധികജലം കൊണ്ടുപോകാന്‍ കഴിയുന്നില്ല.

പെന്‍സ്‌റ്റോക്ക് െപെപ്പിലൂടെയും ഇറൈച്ചില്‍പാലം കനാലിലൂടെയും 2122 ഘനയടി വീതം ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. അണക്കെട്ടിന്റ വൃഷ്ടിപ്രദേശത്തുനിന്നു സംഭരണിയിലേക്കുള്ള നീരൊഴുക്ക് 4418 ഘനയടിയായി വര്‍ധിച്ചിരിക്കുകയാണ്.