ഇന്ധന വില 
വീണ്ടും കൂട്ടി ; 11 ദിവസത്തിനുള്ളിൽ വർധന 6 തവണ

കൊച്ചി
പ്രീമിയം പെട്രോൾ വില നൂറും കടന്ന് കുതിക്കുമ്പോൾ സാധാരണ പെട്രോൾവില അതിവേ​ഗം നൂറിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

പ്രീമിയം പെട്രോൾ വില തിരുവനന്തപുരത്ത് 101.21 രൂപയും കാസർ​ഗോഡ് 100.45 രൂപയുമായി. തിരുവനന്തപുരം ന​ഗരത്തിൽ സാധാരണ പെട്രോളിന് 97.83 രൂപയും ഡീസലിന് 93.18 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.95 ഉം ഡീസലിന് 91.42 രൂപയും. കോഴിക്കോട് 96.26, 91.74 രൂപയുമായി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ പ്രീമിയം പെട്രോളിന് 6.03 രൂപയാണ് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനുള്ളിൽ ആറ് തവണയായി പെട്രോളിന് 1.62 രൂപയും ഡീസലിന് 1.71 രൂപയും കൂട്ടി.