• Sun. Sep 25th, 2022

24×7 Live News

Apdin News

കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ പത്തടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Byadmin

Sep 18, 2022


അഹമ്മദാബാദ്: കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ പത്തടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഗുജറാത്ത് പഞ്ച്മഗല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിനായി സമീപത്താണ് സമീപമാണ് കുഴല്‍ക്കിണറിനായി കുഴിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കുഴി മഴവെള്ളം നിറഞ്ഞ നിലയിലായിരുന്നു. 

ഇതിനിടയിൽ കുട്ടി കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. പൊലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.