• Fri. Jun 13th, 2025

24×7 Live News

Apdin News

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

Byadmin

Jun 10, 2025


തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യില്‍ നിന്ന് ജീവനക്കാരായിരുന്ന വനിതകള്‍ പണം തട്ടിയെന്ന കേസില്‍ ഇരുകൂട്ടരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 69 ലക്ഷം തട്ടിയെന്ന കേസില്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ് ജി കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജി കൃഷ്ണകുമാറും മകള്‍ ദിയാകൃഷ്ണയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് മറ്റൊരു കേസ്.സാമ്പത്തിക ഇടപാട് രേഖകള്‍ സൂചിപ്പിക്കുന്നത് ഈ കേസില്‍ വസ്തുതയുണ്ടെന്നതാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ പരാതി വ്യാജമാണെന്നാണ് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.ഇവര്‍ സ്വമേധയാ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

അതേസമയംആദ്യഘട്ടത്തില്‍ തങ്ങള്‍ക്കെതിരെ പൊലീസ് നീങ്ങിയതില്‍ തെറ്റുപറയാനാകില്ലെന്ന് ജി കൃഷ്ണകുമാര്‍ പറഞ്ഞു. കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കവടിയാറിലെ ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്ഫോം സ്ഥാപനത്തിലാണ് ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തത്.



By admin