• Sun. May 19th, 2024

24×7 Live News

Apdin News

കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

Byadmin

May 13, 2024


കഴിഞ്ഞദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവായ കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പരാമർശം നൂറ് ശതമാനം അനുചിതമെന്ന് വടകര യുഡിഎഫ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.

എവിടെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ചിന്തയുമാണത്. ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.രാഷ്ട്രീയ വിമർശനമാകാം. വനിതകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു. ഹരിഹരൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

The post കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ appeared first on ഇവാർത്ത | Evartha.

By admin