• Sun. Sep 8th, 2024

24×7 Live News

Apdin News

കൈവെട്ട് കേസ് ; അറസ്റ്റിലായ കണ്ണൂർ സ്വദേശി സഫീർ എൻഐഎ കസ്റ്റഡിയിൽ

Byadmin

Sep 3, 2024


കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി സഫീർ എൻഐഎ കസ്റ്റഡിയിൽ. ഈ മാസം 6 വരെയാണ് സഫീറിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. കലൂരിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി.

ഓഗസ്റ്റ് 22 നാണ് തലശ്ശേരിയിൽ നിന്ന് സഫീറിനെ എൻഐഎ സഫീറിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളമൊരുക്കിയത് സഫീറാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും കസ്റ്റഡികാലാവധിയിൽ പൂർത്തിയാക്കും.

സെപ്റ്റംബർ 20 വരെയാണ് സഫീറിന്റെ റിമാന്റ്. കണ്ണൂർ വിളക്കോട് സ്വദേശിയാണ് സഫീർ. തലശ്ശേരിയിൽ നിന്നുമാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എൻഐഎ സമർപ്പിച്ചത്.



By admin