• Tue. Dec 3rd, 2024

24×7 Live News

Apdin News

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Byadmin

Nov 29, 2024


കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

മുമ്പത്തെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുവേണ്ടി കര്‍ണാടകയില്‍ നിന്നും തൃശൂരിലെത്തിച്ച മൂന്നര കോടിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്യപ്പെട്ട കൊടകര കേസ് വീണ്ടും ഈ തെരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തുന്ന വിഷയമായിരുന്നു. കള്ളപ്പണം ആറു ചാക്കുകളിലായി ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചിരുന്നുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ് കുമാര്‍ ഉത്തരവിട്ടു.

 

 

By admin