• Mon. Nov 28th, 2022

24×7 Live News

Apdin News

ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ സിം​ഹ​ഗ​ർ​ജ​നം

Byadmin

Nov 22, 2022


ദോ​ഹ: ഖ​ത്ത​റി​ലെ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ ആ​രാ​ധ​ക​ർ​ക്കു ന​ടു​വി​ൽ ഇ​റാ​ന്‍റെ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ട് വ​ര​വ​റി​യി​ച്ചു. ത്രീ ​ല​യ​ൺ​സി​നു മു​ന്നി​ൽ പേ​ർ​ഷ്യ​ൻ വീ​ര്യം പൂ​ച്ച​ക്കു​ട്ടി​ക​ളാ​യ​പ്പോ​ൾ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റാ​നെ ര​ണ്ടി​നെ​തി​രേ ആ​റു ഗോ​ളി​നു തോ​ൽ​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ന്‍റെ സ​ര്‍വാ​ധി​പ​ത്യം.

ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത് മി​ന്നും താ​ര​ങ്ങ​ളാ​യ ബെ​ല്ലി​ങ്ങാ​മും (35) ബു​ക്കാ​യോ സാ​ക്ക​യും (43, 62) റ​ഹിം സ്‌​റ്റെ​ര്‍ലി​ങ്ങും (45) മാ​ര്‍ക്ക​സ് റാ​ഷ്‌​ഫോ​ര്‍ഡും (71) ജാ​ക്ക് ഗ്രീ​ലി​ഷും (90). ഇ​റാ​നാ​യി 65-ാം മി​നി​റ്റി​ലും ര​ണ്ടാം പ​കു​തി​യി​ലെ ഇ​ഞ്ചു​റി സ​മ​യ​ത്തും മെ​ഹ്ദി ത​രേ​മി ഗോ​ളു​ക​ൾ നേ​ടി.

യു​വ​ത്വ​ത്തി​നു മീ​തേ പ​രി​ച​യ​സ​മ്പ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള ഇം​ഗ്ലി​ഷ് പ​തി​വ് തെ​റ്റി​ക്കു​ന്ന​താ​യി പ​ത്തൊ​മ്പ​ത് വ​യ​സ് മാ​ത്ര​മു​ള്ള ജൂ​ഡ് ബെ​ല്ലി​ങ്ങാ​മി​ന്‍റെ ഗോ​ൾ. 1998ൽ ​അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഗോ​ള​ടി​ച്ച മൈ​ക്ക​ൽ ഓ​വ​നു ശേ​ഷം ഇം​ഗ്ല​ണ്ടി​നാ​യി ലോ​ക​ക​പ്പ് ഗോ​ൾ നേ​ടു​ന്ന ആ​ദ്യ കൗ​മാ​ര​ക്കാ​ര​നാ​യും ബെ​ല്ലി​ങ്ങാം മാ​റി.