• Tue. Aug 9th, 2022

24×7 Live News

Apdin News

ഗ​വ​ർ​ണ​റു​ടെ വി​ജ്ഞാ​പ​നം നി​യ​മ​പ​ര​മ​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ

Byadmin

Aug 7, 2022


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വി​സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ വി​ജ്ഞാ​പ​നം നി​യ​മ​പ​ര​മ​ല്ലെ​ന്ന് നി​യ​മ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. ഗ​വ​ർ​ണ​റു​ടെ​യും ചാ​ൻ​സ​ല​റു​ടെ​യും പ്ര​തി​നി​ധി​ക​ളെ​യാ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ന്‍റെ പ്ര​തി​നി​ധി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന മു​റ​യ്ക്ക് സ​മി​തി​യെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. 

നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ജ്ഞാ​പ​ന​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മ​വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ.​ജി. ശ​ശി​ധ​ര​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ഓ​ർ​ഡി​ന​ൻ​സ് വ​ന്നാ​ൽ അ​തു നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കും. എ​ന്നാ​ൽ, ആ ​ഓ​ർ​ഡി​ന​ൻ​സി​ൽ എ​ത്ര കാ​ല​ത്തി​നു​ള്ളി​ൽ ഒ​പ്പു​വ​യ്ക്ക​ണ​മെ​ന്നു ഗ​വ​ർ​ണ​റെ നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ല. ഓ​ർ​ഡി​ന​ൻ​സ് തി​രി​ച്ച​യ​ച്ചാ​ൽ അ​ത് വീ​ണ്ടും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചാ​ൽ ഗ​വ​ർ​ണ​ർ​ക്ക് അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ ര​ണ്ടു​പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ജ്ഞാ​പ​ന​ത്തി​ന് പ്രാ​ബ​ല്യ​മി​ല്ലെ​ന്ന് നി​യ​മ വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു.​ആ ക​മ്മി​റ്റി​യി​ൽ മൂ​ന്നു​പേ​രാ​ണു വേ​ണ്ട​തെ​ങ്കി​ൽ മൂ​ന്നു​പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ന് മാ​ത്ര​മേ നി​യ​മ​പ​ര​മാ​യ നി​ല​നി​ൽ​പ്പു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക​ത്തി​ലെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ലാ വി​സി പ്രൊ​ഫ. ബ​ട്ടു സ​ത്യ​നാ​രാ​യ​ണ​യാ​ണ് ഗ​വ​ർ​ണ​റു​ടെ സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലെ യു​ജി​സി പ്ര​തി​നി​ധി. ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി കോ​ഴി​ക്കോ​ട്ടെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നെ​ജ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​ർ പ്രൊ​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി​യാ​ണ്. അ​ദ്ദേ​ഹം​ത​ന്നെ​യാ​ണ് ക​മ്മി​റ്റി ക​ൺ​വീ​ന​റും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ന്‍റെ പ്ര​തി​നി​ധി​യെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സെ​ർ​ച്ച് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​താ​ണ് അ​തി​ന്‍റെ നി​യ​മ​പ്രാ​ബ​ല്യ​ത്തെ സം​ശ​യ​ത്തി​ലാ​ക്കി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​സി ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ​പി​ള്ള ഒ​ക്‌​ടോ​ബ​റി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കും.

ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ഏ​റ്റു​മു​ട്ട​ലി​നൊ​രു​ങ്ങി​യ​തോ​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​നം അ​ന​ശ്ചി​ത​ത്വ​ത്തി​ലേക്ക് നീ​ളു​ക​യാ​ണ്. നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​പ്ല​സ് പ്ല​സ് നേ​ടി​യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് സ​ർ​ക്കാ​ർ – ഗ​വ​ർ​ണ​ർ പോ​രി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​വു​ന്ന​ത്. ഫ​ല​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ മേ​ധാ​വി​യു​ടെ ചു​മ​ത​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കോ ഇ​ൻ-​ചാ​ർ​ജ് ഭ​ര​ണ​ത്തി​ലേ​ക്കോ പോ​കാ​നാ​ണ് സാ​ധ്യ​ത.

സെ​ർ​ച്ച് ക​മ്മി​റ്റി ച​ട്ട​പ്ര​കാ​രം: ഗ​വ​ർ​ണ​ർ 

സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് സെ​ർ​ച്ച് ക​മ്മി​റ്റി ഉ​ണ്ടാ​ക്കി​യ​ത് ച​ട്ട​പ്ര​കാ​ര​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വി​സി നി​യ​മ​ന​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം ക​വ​രാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​നൊ​രു​ങ്ങു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ലെ അ​തൃ​പ്തി അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണു ചാ​ൻ​സ​ല​ര്‍ സ്ഥാ​ന​ത്ത് താ​ൻ തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍മ​പ്പെ​ടു​ത്തി.