• Fri. Sep 22nd, 2023

24×7 Live News

Apdin News

ഗ്രാമങ്ങൾ തോറും മണ്ണ് ശേഖരിച്ച് മേരി മാട്ടി മേരാ ദേശ് കാമ്പയിൻ പുരോഗമിക്കുന്നു; കേരളത്തിൽ1666 വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും

Byadmin

Sep 15, 2023



തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ട് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മേരി മാട്ടി മേരാ ദേശ് കാമ്പയിൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ നിന്നും വളണ്ടിയർമാർ സെപ്തംബർ 30 വരെ അമൃതകലശങ്ങളിൽ മണ്ണ് ശേഖരിക്കും. ഇതുവരെ നാനൂറോളം വില്ലേജുകളിൽ അമൃത് കലശ യാത്രകൾ നടന്നു കഴിഞ്ഞു.

അമൃത് കലശ യാത്രകൾക്ക് നെഹ്റു യുവ കേന്ദ്ര, എൻ .എസ്സ്.എസ്സ്, എൻ,സി,സി. യൂത്ത് ക്ലബ്ബ് വളണ്ടിയർമാരാണ് നേതൃത്വം നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാരിന്റെ എജൻസികൾക്കും യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ചുമതലകൾ നൽകിയിട്ടുണ്ട്. ഒക്ടോബർ 13 വരെ ഗ്രാമതലങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് ബ്ലോക്ക് തലത്തിൽ ഏകോപിപ്പിച്ച് സംസ്ഥാന തലസ്ഥാനത്ത് എത്തിക്കും .

തിരുവന്തപുരത്ത് നിന്നും പ്രത്യേക ട്രെയിനിൽ കേരളത്തിന്റെ അമൃത കലശമായി ഒക്ടോബർ 28നു ദൽഹിയിൽ എത്തിക്കുന്ന മണ്ണ് ഉപയോഗിച്ചാണ് ദേശീയ യുദ്ധ സ്മാരകത്തിന് സമീപം അമൃത് വാടിക നിർമ്മിക്കുക. സെപ്റ്റംബർ1 ന് ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ച് അമൃത് കലശ് യാത്ര ദൽഹിയിൽ എത്തുന്ന ഒക്ടോബർ 30 ന് സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

By admin