• Thu. Aug 11th, 2022

24×7 Live News

Apdin News

ചരിത്രനിമിഷം; ലോങ്ജംപില്‍ വെള്ളിതിളക്കവുമായി ശ്രീശങ്കര്‍

Byadmin

Aug 5, 2022


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി താരം എം.ശ്രീശങ്കര്‍. പുരുഷന്മാരുടെ ലോങ്ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയാണ് ശ്രീശങ്കര്‍ അഭിമാനമായി മാറിയത്. അഞ്ചാം അവസരത്തില്‍ 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ മെഡല്‍ ഉറപ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീശങ്കര്‍. ആദ്യ മൂന്നു ശ്രമങ്ങള്‍ അവസാനിച്ചപ്പോള്‍ ശ്രീശങ്കര്‍ ആറാം സ്ഥാനത്തായിരുന്നു. മലയാളി താരമായ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് ഫിനീഷ് ചെയ്തു.