• Wed. Dec 4th, 2024

24×7 Live News

Apdin News

ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

Byadmin

Nov 30, 2024


ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ സായ് തേജ നുകരാപ്പുവാണ് വെടിയേറ്റ് മരിച്ചത്. ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ വെച്ചാണ് വിദ്യാര്‍ത്ഥി വെടിയേറ്റത്. പഠനത്തോടൊപ്പം നുകരാപ്പു പമ്പിലും ജോലി ചെയ്തിരുന്നു.

വെടിയേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ജോലി കഴിഞ്ഞതിന് ശേഷവും സുഹൃത്തിന്റെ അഭ്യര്‍ഥന പ്രകാരം വിദ്യാര്‍ത്ഥി പമ്പില്‍ തന്നെ തുടരുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നായിരുന്നു സായ് തേജ ബിരുദം പൂര്‍ത്തിയാക്കിയത്. എം.ബി.എ പഠനത്തിനു വേണ്ടിയായിരുന്നു വിദ്യാര്‍ത്ഥി യു.എസിലെത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മരണത്തില്‍ ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍കക്ക് സുരക്ഷാ ഉറപ്പാക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധ മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാരും ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

By admin