കൊച്ചി: ചിരിയും ചിന്തയും ഒരുപോലെ കൊണ്ടു വരാന്‍ ഒരു വരയിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. തേവര എസ്എച്ച് കോളജില്‍ ആരംഭിച്ച കാര്‍ട്ടൂണ്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാവശ്യമായ കോട്ടകളും സാമ്രാജ്യങ്ങളും കെട്ടിപ്പെടുക്കുമ്പോള്‍ അതിനെ തകര്‍ക്കാനും വരയിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് സാധിക്കുന്നു. ഒരു വരയിലൂടെ വലിയൊരു ആശയത്തെ നമ്മുടെ മുന്നില്‍ എത്തിക്കുന്നു. ഗാന്ധിജിയെ ഒരു കണ്ണടയിലൂടെ വരച്ച് അദ്ദേഹത്തിന്റെ പൂര്‍ണ ചിത്രം മനസുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ബെന്നി നല്‍ക്കര അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ്, കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍, കേരള ലളിതകലാ അക്കാദമി അധ്യക്ഷന്‍ മുരളി ചിരോത്ത്, പ്രിന്‍സിപ്പല്‍ സി.എസ്. ബിജു, കോണ്‍ക്‌ളേവ് ഡയറക്ടര്‍ അനൂപ് രാധാകൃഷ്ണന്‍, ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു.