• Sun. Sep 8th, 2024

24×7 Live News

Apdin News

ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം: കരാറുകാരന്‍ അറസ്റ്റില്‍ | National | Deshabhimani

Byadmin

Sep 5, 2024



മുംബൈ> മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട് ശില്‍പിയും കരാറുകാരനുമായ 24 കാരന്‍ ജയദീപ് ആപ്തെ അറസ്റ്റില്‍. ആപ്തെയെ സിന്ധുദുര്‍ഗ് പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്റ് പൊലീസ് കമീഷണര്‍ ജ്ഞാനേശ്വര്‍ ചവാന്‍ അറിയിച്ചു.

 പൊലീസ് തിരയുന്നതിനിടെയാണ് ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണില്‍നിന്ന് ഇയാളെ പിടികൂടിയത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ സ്ഥാപിച്ച ശിവജിയുടെ 35 അടിയുള്ള പ്രതിമയാണ് ആഗസ്റ്റ് 26ന് തകര്‍ന്നുവീണത്.

 മോദി ഉദ്ഘാടനം ചെയ്ത പ്രതിമ ഒമ്പത് മാസത്തിനുള്ളില്‍ തകര്‍ന്നതുമുതല്‍ മഹാരാഷ്ട്ര പൊലീസ് ഇയാളെ തിരയുകയായിരുന്നു. ഇതിനായി ഏഴു സംഘങ്ങളെ രൂപീകരിച്ചു. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായെത്തിയതോടെ സംഭവം സുപ്രധാന രാഷ്ട്രീയ വിവാദത്തിനും കാരണമായി.

സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ കഴിഞ്ഞയാഴ്ച കോലാപൂരില്‍ വെച്ച് പിടികൂടിയിരുന്നു. ആപ്തെക്കും പാട്ടീലിനും എതിരെ അശ്രദ്ധക്കും മറ്റ് കുറ്റങ്ങള്‍ക്കുമാണ് കേസെടുത്തത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin