കൊച്ചി : ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പരിശോധന നടത്തി. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.
പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
2013ല്‍ തൊടുപുഴയില്‍ ചിത്രീകരിച്ച ‘പിഗ്മാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്.
തുടര്‍ന്നാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്‌ഐആര്‍ തൊടുപുഴ പൊലീസിനു കൈമാറി. നേരത്തേ, സെക്രട്ടേറിയറ്റില്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിംഗിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.