• Sun. Oct 6th, 2024

24×7 Live News

Apdin News

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും | National | Deshabhimani

Byadmin

Sep 29, 2024



ചെന്നൈ> തമിഴ്‌നാട്ടില്‍ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. വി.സെന്‍തില്‍ ബാലാജി അടക്കം 4 പേര്‍ മന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യും.കള്ളപ്പണ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയില്‍ മോചിതന്‍ ആയത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നല്‍കിയിട്ടുണ്ട്. 46ആം വയസില്‍ ആണ് ഉദയനിധി മന്ത്രിസഭയില്‍ രണ്ടാമന്‍ ആകുന്നത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin