• Wed. Dec 4th, 2024

24×7 Live News

Apdin News

താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ ഗാന്ധി; 28 വര്‍ഷം ജയിലില്‍ കിടന്നയാളാണ് സവര്‍ക്കറെന്ന് ബിജെപിയുടെ നിഷികാന്ത് ദുബെ

Byadmin

Nov 30, 2024



ന്യൂദല്‍ഹി: താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്തവാനയ്‌ക്ക് ശക്തമായ തിരിച്ചടി നല്‍കി ബിജെപിയുടെ നിഷികാന്ത് ദുബെ. “താങ്കള്‍ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ലെന്നും 28 വര്‍ഷം ജയിലില്‍ കിടന്നയാളാണ് സവര്‍ക്കറെന്നും ബിജെപിയുടെ നിഷികാന്ത് ദുബെ. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിഷികാന്ത് ദുബെ.

മുന്‍പ് ക്രിമിനല്‍കുറ്റം ചുമത്തി രണ്ട് വര്‍ഷം ജയിലില്‍ കിടക്കണമെന്ന് ആവശ്യപ്പെട്ട ഗുജറാത്ത് കോടതിവിധിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ കടന്നുപിടിച്ചാണ് നിഷികാന്ത് ദുബെ പ്രസംഗം തുടങ്ങിയത്. “ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്. ഒരിയ്‌ക്കലും മാപ്പ് പറയില്ല.” – ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇതിനെ പരിഹസിച്ചാണ് 28 വര്‍ഷം ജയിലില്‍ കിടന്ന സവര്‍ക്കറാകാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും കഴിയില്ല. താങ്കളെ സവര്‍ക്കറുമായി ഒരിയ്‌ക്കലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

“മോദിയെ കുടുംബപ്പേര് വിളിച്ച് കളിയാക്കിയ കുറ്റമാണ് ക്രിമിനല്‍ അപകീര്‍ത്തിയായി മാറിയത്. എന്നിട്ടും മാപ്പ് പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി ഒബിസിയാണ്. താഴ്ന്ന ജാതിക്കാരനാണ്. അതുകൊണ്ടാണോ രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് പറഞ്ഞത്.? അതെ, രാഹുല്‍ ഗാന്ധിയെല്ലാം വലിയ ആളുകളാണല്ലോ?”- നിഷികാന്ത് ദുബെ പറഞ്ഞു.

മണിപ്പൂര്‍ പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയാണ് സംസാരിച്ചത്. ഇതിന് മറുപടിയായാണ് ബിജെപിയുടെ നിഷികാന്ത് ദുബെ സംസാരിച്ചത്.

 

 

 

By admin