• Fri. Sep 22nd, 2023

24×7 Live News

Apdin News

തെരുവുനായയുടെ നഖംകൊണ്ട് മൂക്കില്‍ മുറിവേറ്റു: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

Byadmin

Sep 18, 2023


ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം.

ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കില്‍ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് പരിക്കേല്‍ക്കുന്നത്. ഏറെ നാളായി ലതയുടെ കൂട്ടിനുണ്ടായിരുന്ന നായയാണ് ഇത്. ലത വാക്‌സിനേഷന്‍ എടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

അതിനിടെ പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാല്‍ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു.

By admin