• Mon. Sep 26th, 2022

24×7 Live News

Apdin News

ദൈവത്തിന്‍റെ സ്വന്തം നാടല്ല, നായക്കളുടെ നരകം…..കേരളത്തെ ബഹിഷ്കരിക്കണം: നടി കരിഷ്മ തന്ന

Byadmin

Sep 19, 2022


മുംബൈ: കേരളം ദൈവത്തിന്‍റെ സ്വന്തം നാടല്ല, നായ്ക്കളുടെ നരകമാണെന്നും കേരളത്തെ ബഹിഷ്കരിക്കണമെന്നും ആവശ്യമുയര്‍ത്തി നടി കരിഷ്മ തന്ന.  

നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്ന കേരളത്തെ വിവിധ രീതികളില്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് നടി കരിഷ്മതന്ന. കേരളത്തിനെതിരായ ഈ വിദ്വേഷ പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചില വെബ് സീരീസുകളിലും ടിവി ഷോകളിലും ഹിന്ദി സിനിമകളിലും കരിഷ്മ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സാര്‍ത്ഥിയുമായിരുന്നു.  

കേരളത്തിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റില്‍ കരിഷ്മ ഖന്ന ആഹ്വാനം ചെയ്യന്നു. അതുപോലെ കേരളത്തിലെ ടൂറിസം മേഖലയ ബഹിഷ്കരിക്കാനും നടി പറയുന്നു.  

ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് അറിയില്ല. നേരത്തെ ക്രിക്കറ്റ് താരങ്ങലായ ശിഖാര്‍ ധവാനും കെ.എല്‍. രാഹുലും തെരുവ് നായ്ക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. എന്‍ജിഒകളായിരിക്കാം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നു.