കോഴിക്കോട് : നാദാപുരത്ത് സഹോദരങ്ങളായ രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി. ഊരം വീട്ടില്‍ നാസര്‍, സലിം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസി ചിറക്കുനി ബഷീറാണ് ചൊവ്വാഴ്ച രാത്രി 8.30ഓടെ ഇവരെ വെട്ടിയത്.വാട്‌സ്ആപ്പ് സന്ദേശത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ബഷീറിന്റെ വീട്ടില്‍ വെച്ചാണ് ആക്രമണം നടന്നത്. നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്.
വാട്‌സ്ആപ്പില്‍ നാസറിനും സലീമിനും എതിരെ ബഷീര്‍ മോശം പരാമര്‍ശം നടത്തിയത് ചോദിക്കാന്‍ എത്തിയതിനിടയിലാണ് അക്രമം നടന്നത്. പരിക്കേറ്റ സഹോദരങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ബഷീര്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നു. വെട്ടേറ്റ രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.