നെഞ്ചുവേദന; അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുന്ന 84വയസുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മസംസ്ഥാനത്തെ അഹമ്മദ്‌നഗർ ജില്ലയിലെ റാലേഗൻ സിദ്ധി ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്.

മൻമോഹൻ സിംഗിന്റെ കീഴിലെ രണ്ടാം യു പി എ സര്‍ക്കാറിനെതിരെ നിരാഹാര സമരം നടത്തി ശ്രദ്ധേയനായിരുന്നു അന്നാ ഹസാരെ. ആ സമയം ഹസാരെക്കൊപ്പം ഇന്നത്തെ ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമുണ്ടായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. യു പി എ സര്‍ക്കാറിന്റെ പതനത്തിനും എന്‍ ഡി എ സര്‍ക്കാറിന്റെ ഉദയത്തിനും ഹസാരെയുടെ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു.