• Fri. Dec 2nd, 2022

24×7 Live News

Apdin News

പഴയന്നൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്

Byadmin

Nov 25, 2022



തൃശൂർ> പഴയന്നൂർ – കൊണ്ടാഴി റൂട്ടിൽ ബസ് പാടത്തേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 17 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ള യാത്രികരെ ഒറ്റപ്പാലം, കൊണ്ടാഴി തുടങ്ങി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

തൃശൂരുനിന്നും പഴയന്നൂർ വഴി ഒറ്റപ്പാലത്തേക്ക് പോകുന്ന സുമംഗലി എന്ന ബസാണ് മറിഞ്ഞത്. റോഡു നിർമ്മാണവുമായി ബന്ധപെട്ട് പഴയന്നൂർ പുത്തിരിത്തറ പാലം പൊളിച്ചതിനാൽ വാഹനങ്ങൾ കൊണ്ടാഴി വഴി പഴയന്നൂരിലേക്ക് തിരുച്ചു വിടുകയാണ്. ഇടുങ്ങിയ വഴിയിലൂടെ പോകുന്നതിനിടെ സൗത്ത് കൊണ്ടാഴി ഭാഗത്തുള്ള പാടത്തേക്കാണ് ബസ് മറിഞ്ഞത്.