• Sat. Jul 11th, 2026

24×7 Live News

Apdin News

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

Byadmin

Jul 9, 2026


കോട്ടയം: പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ്, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്‍ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

കേരള കോണ്‍ഗ്രസ് (എം), സിപിഎം കൗണ്‍സിലര്‍മാര്‍ നോട്ടീസില്‍ ഒപ്പിട്ടു.യുഡിഎഫില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് പ്രതിപക്ഷ നീക്കം.

ഭരണത്തില്‍ വരാനല്ല രാഷ്‌ട്രീയ ധാര്‍മികതയുടെ പുറത്താണ് അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്‍ പറഞ്ഞു.യുഡിഎഫില്‍ തന്നെ പ്രതിസന്ധി.നഗരസഭയില്‍ ഭരണം നടക്കുന്നില്ല. ചെറുപ്പക്കാരിയായ ഒരു ചെയര്‍പേഴ്‌സണ്‍ വന്നപ്പോള്‍ ഭരണത്തിന് പ്രതിപക്ഷം പിന്തുണ നല്‍കിയിരുന്നു.

 



By admin