• Sun. Sep 8th, 2024

24×7 Live News

Apdin News

പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരം: പി.കെ കുഞ്ഞാലിക്കുട്ടി

Byadmin

Sep 2, 2024


സർക്കാറിനും ആഭ്യന്തര വകുപ്പിനുമെതിരായി ഭരണപക്ഷത്തുള്ള എം.എൽ.എ പി.വി അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലാണ് അൻവർ നടത്തിയത്. താമിർ ജിഫ്രി കസ്റ്റിഡി കൊലപാതക കേസിൽ മുസ്ലിംലീഗ് ഉയർത്തിയ ആരോപണങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയത്.

സുജിത്ത് ദാസ് മലപ്പുറത്ത് റേറ്റ് കൂട്ടാൻ ആവശ്യമില്ലാതെ കേസ് എടു എടുത്ത് എണ്ണം കൂട്ടി. ഇക്കാര്യവും മുസ്ലിംലീഗ് നേരത്തെ വ്യക്തിമാക്കിയതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

By admin