കളമശേരി> പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡില്‍ പുന്നക്കാട്ട് വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു
സ്വകാര്യ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ