• Thu. Aug 11th, 2022

24×7 Live News

Apdin News

പൊന്മുടിയില്‍ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ ഒറ്റപ്പെട്ടു

Byadmin

Aug 5, 2022


തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുക്കാട് എസ്റ്റേറ്റിനു സമീപത്തെ റോഡുകള്‍ മണ്ണിടിഞ്ഞു.

മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി ലയങ്ങള്‍ ഒറ്റപ്പെട്ടു. അഗ്നിരക്ഷാസേനക്ക് സ്ഥലത്ത് എത്തിപ്പെടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പ്രദേശത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

റോഡിലേക്ക് വന്നടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. റോഡിനു മറുവശത്തായാണ് തൊഴിലാളി ലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.