• Sun. Mar 16th, 2025

24×7 Live News

Apdin News

ബംഗാളിൽ അതിർത്തി കടന്ന ബംഗ്ലാദേശി പശുക്കടത്തുകാർ വെല്ലുവിളിച്ചത് ബിഎസ്എഫിനെ : ഒരാളെ സ്പോട്ടിൽ വധിച്ച് സേന : 7 പേർ തിരിഞ്ഞോടി

Byadmin

Mar 9, 2025


കൊൽക്കത്ത : ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന പശുക്കടത്തുകാർ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. തിരിച്ചടിയിൽ ഒരു നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വധിച്ചു.

ബിഎസ്എഫ് സൈനികർ ബംഗ്ലാദേശ് അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ 8 മുസ്ലീം യുവാക്കൾ സ്ഥലത്തേക്ക് കടന്നു വരുന്നത് കണ്ടു. തുടർന്ന് സൈനികർ അവരെ തടഞ്ഞുനിർത്തി അവരുടെ ഐഡന്റിറ്റി ചോദിച്ചു. ഇതേത്തുടർന്ന് യുവാക്കൾ സൈനികർക്ക് നേരെ തോക്കുകൾ ചൂണ്ടി. സൈനികർ യുവാക്കൾക്ക് നേരെയും തോക്കുകൾ ചൂണ്ടി.

ഇതിനുശേഷം, ഇരുവശത്തുനിന്നും വെടിവയ്‌പ്പ് ആരംഭിച്ചു. ഇതിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. ബാക്കിയുള്ള 7 പേർ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് ഒരു സൈനികനും പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ 8 പേരും പശുക്കടത്തുകാരാണെന്ന് തെളിഞ്ഞു.

പശുക്കളെ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ജൽപൈഗുരിയിലെ രാജ്ഗഞ്ചിലെ കുക്കുർജാൻ പ്രദേശത്തെ ഖൽപാര ബൽസൻ ഗ്രാമത്തോട് ചേർന്നുള്ള മുള്ളുവേലി തകർത്താണ് ഈ ബംഗ്ലാദേശി പശുക്കടത്തുകാർ ഇന്ത്യയിലേക്ക് കടന്നതെന്ന് സൈന്യം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് സൈന്യം പുലർത്തി വരുന്നത്.



By admin