• Sun. Oct 6th, 2024

24×7 Live News

Apdin News

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു

Byadmin

Sep 30, 2024


ന്യൂദൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻ‌കൂർ ജാമ്യഹർജി പരിഗണിച്ചത്. 62- മത്തെ കേസായാണ് സിദ്ദിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരുന്നത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി ഹാജരായി.

സെപ്റ്റംബർ 24ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു മുതൽ സിദ്ദിഖ് ഒളിവിലാണ്. ഇതിനു പിന്നാലെ സിദ്ദിഖിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ അടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും വിവിധ ദിനപത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ അടക്കമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.

സിദ്ദിഖിനെതിരെ കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ യുവ നടിയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനുപിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.



By admin