കോഴിക്കോട് > കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ തർക്കം. സ്വകാര്യ ബസ് ഡ്രൈവർക്ക് കുത്തേറ്റു. കൊയിലാണ്ടി സ്വദേശിയായ നൗഷാദിനാണ് കുത്തേറ്റത്. സംഭവം നടക്കുമ്പോൾ ബസിൽ വിശ്രമിക്കുകയായിരുന്നു നൗഷാദ്.
കണ്ണൂർ സ്വദേശിയായ ഷഹീറാണ് ആക്രമണം നടത്തിയത്. ഷഹീർ മുൻവൈരാഗ്യത്തിന്റെ പേരിലാണ് നൗഷാദിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ