ചെന്നൈ > ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനൊരുങ്ങി അണ്ണാ ഡിഎംകെ. തമിഴ്‌നാട്ടിൽ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്‌താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്‌നാട്ടിൽ നോട്ടയ്‌ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു.
എഐഎഡിഎംകെ നേതാവ് സി എൻ അണ്ണാദുരൈയെ വിമർശിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്ന പരാമർശവും ബിജെപി അധ്യക്ഷൻ നടത്തിയതായി ആരോപണമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ