• Sun. Sep 8th, 2024

24×7 Live News

Apdin News

ബീഫ് കൈവശം വച്ചെന്നാരോപിച്ച് വയോധികന് ക്രൂരമര്‍ദനം

Byadmin

Aug 31, 2024



മുംബൈ > ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഓടുന്ന ട്രെയിനിൽ മുസ്ലിം വയോധികനെ ക്രൂരമായി മര്ദിച്ചു. ഒരു കൂട്ടം യുവാക്കളാണ് വയോധികനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തത്. കൈയിലുള്ളത് ബീഫാണോയെന്ന് ചോദിച്ച് വയോധികനെ തുടര്ച്ചയായി അടിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ജൽ​ഗാവ് സ്വദേശിയായ ഹാജി അഷ്റഫ് അലി സയ്യിദ് ദുസൈൻ എന്നയാളെയാണ് ആക്രമിച്ചത്.

മുംബൈ കല്യാണിലുള്ള മകളെ കാണാൻ ട്രെയിനിൽ പോകുമ്പോഴാണ് യുവാക്കള് ആക്രമിക്കുകയും അസഭ്യം പറയുകയുംചെയ്തത്. സീറ്റിന്റെ പേരിൽ യുവാക്കളും വയോധികനുമായി തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ബീഫ് കയ്യിൽ കരുതിയെന്നു പറഞ്ഞ് വയോധികനെ ആക്രമിച്ചത്. കല്യാൺ സ്റ്റേഷനിൽ ഇറങ്ങാനും യുവാക്കൾ സമ്മതിച്ചില്ല. ആ​ഗസ്റ്റ് 28നായിരുന്നു സംഭവം. താനെ റെയിൽവെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായും അവര് അറിയിച്ചു.

By admin