• Sun. Sep 8th, 2024

24×7 Live News

Apdin News

ഭരണകക്ഷി എം.എൽ.എ തോക്കുമായി നടക്കേണ്ട അവസ്ഥ; ക്രമസമാധാനത്തിൽ നമ്പർ വണ്‍ ആണത്രേ; പരിഹസിച്ച് വി.ടി ബൽറാം – Chandrika Daily

Byadmin

Sep 2, 2024


എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. രംഗത്തെത്തിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം.

ഭരണപക്ഷ എം.എൽ.എ.യ്ക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ഭരണപക്ഷ എം.എൽ.എ.യ്ക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വഹിക്കുന്ന ആഭ്യന്തരവകുപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഭരണപക്ഷ എം.എൽ.എ.യായ അൻവറിന്റെ ആരോപണങ്ങൾ. എ.ഡി.ജി.പി.ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി അൻവർ വീണ്ടും മാധ്യമങ്ങളെ കണ്ടിരുന്നു. രാജ്യവിരുദ്ധപ്രവൃത്തികൾ സമൂഹത്തെ അറിയിക്കാൻ ഗതികേടുകൊണ്ട് താനും ഫോൺസംഭാഷണങ്ങൾ ചോർത്തിയെന്നും ഇതിന് കേരളസമൂഹത്തോട് മാപ്പുചോദിക്കുകയാണെന്നും പറഞ്ഞാണ് അൻവർ ഞായറാഴ്ച വാർത്താസമ്മേളനം ആരംഭിച്ചത്.

കൊന്നും കൊല്ലിച്ചുമുള്ള ആളുകളെയാണ് താൻ നേരിടുന്നതെന്നും ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞ അൻവർ, എസ്. സുജിത്ദാസുമായുള്ള പുതിയ ഫോൺസംഭാഷണവും പുറത്തുവിട്ടു. താൻ മലപ്പുറം എസ്.പി.യായിരിക്കേ, ക്യാമ്പ് ഓഫീസിൽനിന്ന് മരംമുറിച്ചെന്ന കേസിൽനിന്ന് പിന്മാറാൻ സുജിത്ദാസ് അൻവറിനോട് കെഞ്ചിപ്പറയുന്ന ഫോൺസംഭാഷണം നേരത്തേ പുറത്തുവിട്ടിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ.
ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!



By admin