ഭൂട്ടാന്‍ കാര്‍ കടത്തിലെ ഇഡി അന്വേഷണത്തില്‍ ദുല്‍ഖര്‍ സല്‍മാനെതിരെ പിഎംഎല്‍എ വകുപ്പ് ചുമത്തിയേക്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് ഫെമ ലംഘനം മാത്രം. നിലവില്‍ കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.
ഫെമ വകുപ്പുകളില്‍ പിഴ ഒടുക്കി കേസില്‍ നിന്ന് ദുല്‍ഖറിന് പുറത്തുവരാന്‍ കഴിയും. ദുല്‍ഖറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് ഇഡി ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വീട്ടില്‍ പരിശോധന നടത്തിയത്.
ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്‍കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വാഹന ശേഖരത്തിലുണ്ടായിരുന്ന ലാന്‍ഡ് റോവര്‍ വാഹനമാണ് വിട്ടുനല്‍കിയിരിക്കുന്നത്. സേഫ് കസ്റ്റഡിയിലാണ് വാഹനം ദുല്‍ഖറിന് വിട്ടുനല്‍കിയത്.