• Wed. Sep 28th, 2022

24×7 Live News

Apdin News

മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശൂരിൽ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

Byadmin

Sep 22, 2022


തൃശൂര്‍:  മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകന്‍ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്.

തൃശൂര്‍ പുന്നയൂര്‍കുളത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ചമ്മന്നൂര്‍ സ്വദേശി മനോജ് (40) ആണ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മനോജ് മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ശ്രീമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരകൃത്യത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശ്രീമതി മരിച്ചത്. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.