• Sat. Mar 25th, 2023

24×7 Live News

Apdin News

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ ജയറാമും

Byadmin

Mar 19, 2023


തെലുങ്കില്‍ പുതിയതായി ഒരു വലിയ പ്രോജക്റ്റില്‍ ഭാഗഭാക്കാവുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ജയറാം. മഹേഷ് ബാബുവിനെ ഹീറോയാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

“കൃഷ്ണ സാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛന്‍) ചിത്രങ്ങള്‍ തിയറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം”, ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

The post മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ ജയറാമും appeared first on ഇവാർത്ത | Evartha.