• Sat. Sep 7th, 2024

24×7 Live News

Apdin News

മുകേഷിന്‍റെ രാജി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, നിരവധി പേര്‍ക്ക് പരിക്ക്

Byadmin

Sep 1, 2024


മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓഫീസിന് നൂറുമീറ്റർ അപ്പുറത്ത് ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടർന്നുണ്ടായ ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ബലാത്സംഗ പ്രതിയായ ഒരു എംഎൽഎയെ സംരക്ഷിക്കാൻ വനിതാ പ്രവർത്തകരെ അടക്കം അടിച്ചോടിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു

 

By admin