• Tue. Oct 8th, 2024

24×7 Live News

Apdin News

മുഖ്യമന്ത്രി കേരളത്തെ ആര്‍എസ്എസിന് അടിയറ വെച്ചു: പിഎംഎ സലാം

Byadmin

Oct 2, 2024


മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിന്റെ പാപഭാരം പി.ആർ ഏജൻസിയുടെ തലയിലിട്ടതോടെ കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് വ്യക്തമായതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

ആർ.എസ്.എസ്സിന്റെ ഡീപ് സ്റ്റേറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പി.ആർ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. ആർ.എസ്.എസ്സിന്റെ അജണ്ടയാണ് പി.ആർ ഏജൻസി വഴി നടപ്പായത്. കേരളത്തെയും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി ആർ.എസ്.എസ്സിന് അടിയറ വെച്ചിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിന്റെ ഗൗരവം ഇപ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസികൾ പോലും ആർ.എസ്.എസ്സിന് വിടുവേല ചെയ്യുന്നവരാണ് എന്ന വിവരം അത്യന്തം ഗൗരവമുള്ളതാണ്. കേരളം ഇപ്പോൾ എത്തിപ്പെട്ട ഗുരുതരമായ പ്രതിസന്ധിയുടെ പൂർണമായ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വന്തം വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും കേസുകളിൽനിന്ന് ഊരിപ്പോരുന്നതിന് വേണ്ടിയും മതേതര കേരളത്തെ ഒറ്റിക്കൊടുക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്നും പി.എം.എ സലാം പറഞ്ഞു.

By admin