ചേർത്തല : മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ 159ാമത് വിവാഹ ദർശന തിരുനാൾ ആഘോഷിച്ചു. വൈകിട്ട് ആഘോഷമായ ദിവ്യബലിയെ തുടർന്ന് പട്ടണ പ്രദക്ഷിണം ആരംഭിച്ചു. തെക്ക്, വടക്ക്, കുരിശടികൾ ചുറ്റി പ്രദക്ഷിണം ദേവാലയത്തിൽ സമാപിച്ചു.
ദേവാലയത്തിൻ്റെ സഹസ്രാബ്ദി ജുബിലി ആഘോഷിക്കുന്ന ഈ വർഷത്തെ തിരുനാൾ ഇടവകയിലെ ദർശന സമുഹ അംഗങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്.