• Tue. Dec 3rd, 2024

24×7 Live News

Apdin News

മുസ്ലീം ലീഗ് ഇന്നുവരെ മറ്റ് മതത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല:വെള്ളാപ്പള്ളി; ലീഗ് വർഗീയ പാര്‍ട്ടിയല്ലെന്ന് കുഞ്ഞാലിക്കുട്ടി

Byadmin

Nov 27, 2024


കോട്ടയം: മുസ്ലിം ലീഗിന്റെ പേരില്‍ തന്നെ അത് വര്‍ഗ്ഗീയ സ്വഭാവമുണ്ടെന്നും മുസ്ലിം ലീഗ് എന്ന വാക്കിന് അര്‍ത്ഥം മുസ്ലിം കൂട്ടായ്മ എന്നാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മതേതര പാര്‍ട്ടി എന്നാണ് മുസ്‌ലിം ലീഗ് അവകാശപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മറ്റ് മതത്തില്‍പ്പെട്ടവരെ ഇതുവരെ മത്സരിപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയല്ല. മുസ്‌ലിം ലീഗ് മതപ്പാര്‍ട്ടിയാണ്. അവരുടെ പേര് തന്നെ മുസ്‌ലിം കൂട്ടായ്മ എന്നാണ്. അവരുടെ വര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് നല്ല ധാരണയാണ്. അവരുടെ കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

വെള്ളാപ്പള്ളി തന്നെ പലപ്പോഴും മുസ്‌ലിം ലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംവരണമല്ലാതെ തന്നെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. ചരിത്രമറിയാത്തവരാണ് മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



By admin