യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,310 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,61,365 ആയി

അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,310 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ 1,61,365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,50,261 പേരും ഇതിനോടകം രോഗമുക്തരായി. 559 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 10,545 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 683 പേരാണ് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,011 കോവിഡ് പരിശോധനകളിൽ നിന്നാണ്…