രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗെയ്ല്‍ വരുന്നൂ വിന്‍ഡീസിനായി കളിക്കാൻ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശേഷം ക്രിസ് ഗെയ്ല്‍ വിൻഡീസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. അടുത്തുതന്നെ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിൽ യൂണിവേഴ്‌സല്‍ ബോസ്ഗെയ്ൽ കളിക്കുമെന്ന് ഉറപ്പായി. എല്ലാവര്ക്കും ബാധകമായ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും അന്തിമ ഇലവനില്‍ ഗെയ്ല്‍ ഇടംപിടിക്കുക.

2019 ലായിരുന്നു അവസാനമായി ഗെയ്ല്‍ വിന്‍ഡീസിനായി കളിച്ചത്. കരിയറിൽ ഇതുവരെ 58 ടി-20 കളില്‍ വിന്‍ഡീസിനായി കളിച്ച ഗെയ്ല്‍ 1627 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അര്‍ദ്ധസെഞ്ച്വറിയും ഗെയ്ല്‍ നേടിയിട്ടുണ്ട്.