• Sun. Oct 6th, 2024

24×7 Live News

Apdin News

റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 11 വാഹനങ്ങള്‍ കണ്ടുകെട്ടി

Byadmin

Sep 30, 2024


ദുബൈ: റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദുബൈ പൊലീസ് എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂഇ വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തില്‍ വാഹനമോടിക്കുന്നവരോട് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ക്കെതിരെ പോലീസ് ശക്തമായ ന ടപടികള്‍ സ്വീകരിക്കും. നിയമലംഘകരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിക്കുക യും ചെയ്യും. വിവിധ നിയമലംഘനങ്ങള്‍ നടത്തിയ പതിനൊന്ന് വാഹനങ്ങള്‍ കഴിഞ്ഞദിവസം ദുബൈ പൊലീസ് കണ്ടുകെട്ടി.

അപകടകരമാംവിധം വാഹനമോടിക്കുക, വിവിധ തരത്തിലുള്ള വസ്തുക്കള്‍ ഘടിപ്പിച്ചു ശബ്ദമലീനകരണമുണ്ടാക്കുക, അനധികൃത റാലികള്‍ സംഘടിപ്പിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരു ടെയോ ജീവനോ അപകടത്തിലാക്കുക, റോഡ് തടസ്സപ്പെടുത്തുക, റോഡുകളില്‍ ക്രമക്കേടുണ്ടാക്കുക, വാഹനത്തിന്റെ എഞ്ചിനിലോ ചെയ്‌സിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുക, താമസക്കാരെ ശല്യപ്പെടു ത്തുക, പൊതുവഴികളില്‍ മാലിന്യം തള്ളുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

ട്രാഫിക് ലംഘനങ്ങളും വാഹനങ്ങള്‍ പിടിച്ചെടുക്കലും സംബന്ധിച്ച 2023-ലെ 30-ാം നമ്പര്‍ നിയമമനുസരിച്ചു വാഹനം വിട്ടുനല്‍കുന്നതിന് 50,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഉ പയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുകയില്ലെന്ന് മേജര്‍ ജനറല്‍ അല്‍ മസ്റൂയി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ദുബൈ പോലീസ് ആപ്പിലെ ‘പോലീസ് ഐ’ ഫീച്ചര്‍ വഴിയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ ‘വി ആര്‍ ഓള്‍ പോലീസ്’ എന്ന നമ്പറില്‍ വിളിച്ചോ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂഇ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

By admin