• Mon. Apr 21st, 2025

24×7 Live News

Apdin News

വഖഫ് ഭേദഗതി നിയമം പിൻവലിക്കരുത് ; നിയമത്തിനു പിന്തുണയുമായി അസം, രാജസ്ഥാൻ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ

Byadmin

Apr 14, 2025


ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം പിൻവലിക്കരുതെന്ന ആവശ്യവുമായി അസം, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ. ഭേദഗതിക്കെതിരെ ഇസ്ലാമിസ്റ്റുകൾ കലാപത്തിന് നീക്കം നടത്തുന്നതിടെയാണ് നിയമത്തിനു പിന്തുണയുമായി ഈ സംസ്ഥാനങ്ങൾ എത്തിയത്. നിലവിൽ സുപ്രിംകോടതിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും നൽകിയ 20ലധികം ഹർജികൾ നിലനിൽക്കുന്നുണ്ട്.

അതേസമയം, യഥാർത്ഥ സാമൂഹിക നീതിക്കയാണ് വഖഫ് ഭേദഗതി നിയമം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റിമറിച്ചെന്നും അദ്ദേഹം വിമർശിച്ചു.

അതിനിടെ പശ്ചിമ ബംഗാളിൽ 24 നോർത്ത് പർഗ്ഗനസിലും മുർഷിദാബാദിലും ഇന്നും പ്രതിഷേധങ്ങളുണ്ടായി. പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. അക്രമത്തിൽ എട്ടു പോലീസുകാർക്ക് പരിക്കേറ്റു.

 



By admin