• Tue. Oct 8th, 2024

24×7 Live News

Apdin News

വള്ളത്തില്‍ നിന്നും കടലിലേക്ക് വഴുതി വീണു; മത്സ്യതൊഴിലാളിയെ കാണാതായി

Byadmin

Oct 1, 2024


മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്നും കടലിലേക്ക് വഴുതി വീണ് തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജെ. പ്രസാദിനെയാണ് (32) പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിഴിഞ്ഞത്തുള്ള വീട്ടില്‍ നിന്ന് തമിഴ്നാട് തേങ്ങാപട്ടണത്തിലെത്തിയത്. യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്കൊപ്പം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

പ്രസാദിനെ കാണാതായതിനെ തുടര്‍ന്ന് പൂവാര്‍ കോസ്റ്റല്‍ പാലീസ്, വിഴിഞ്ഞത്തുളള മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ക്ക് വിവരം നല്‍കി. കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിന്റെ നേത്യത്വത്തില്‍ പ്രസാദിന്റെ സഹോദരന്‍ പ്രവീണ്‍ എന്നിവര്‍ ചൊവാഴ്ച രാവിലെ പൂവാറിലെത്തിയിരുന്നു.

തുടര്‍ന്ന് ഫിഷറീസിന്റെ മറൈന്‍ ആംബുലന്‍സില്‍ ക്യാപ്ടന്‍ വാല്‍ത്തൂസ് ശബരിയാറിന്റെ നേത്യത്വത്തിലുള്ള സംഘം പൂവാര്‍ കടല്‍ അടക്കമുളള മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ബുധനാഴ്ച വീണ്ടും തിരച്ചില്‍ തുടരും.

 

 

By admin