വി​ല ഉ​യ​ർ​ന്ന് സ്വ​ർ​ണം

കൊ​ച്ചി: വി​പ​ണി നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി​യ​തു പോ​ലെ ത​ന്നെ മൂ​ന്നു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന സ്വ​ർ​ണ വി​ല ഇ​ന്ന​ലെ വ​ർ​ധി​ച്ചു. പ​വ​ന്‍റെ വി​ല 80 രൂ​പ കൂ​ടി 35,760 രൂ​പ​യാ​യി. ഗ്രാ​മി​ന് 4470 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം 35,680 രൂ​പ നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സ്‌​പോ​ട് ഗോ​ൾ​ഡ് ട്രോ​യ് ഔ​ൺ​സി​ന് 1,835.59 ഡോ​ള​റാ​ണ് വി​ല. സ്പോ​ട് ഗോ​ൾ​ഡ് വി​ല ഔ​ൺ​സി​ന് 1836 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലാ​ണ്. യു​എ​സി​ലെ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി​യാ​ണ് വി​ല​യെ സ്വാ​ധീ​നി​ച്ച​ത്. കൊ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന​ത്. വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.