എറണാകുളം: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ റിട്ടയേര്‍ഡ് വനിതാ പ്രൊഫസര്‍. സംഭവത്തിന് പിന്നാലെ അഗ്‌നിരക്ഷാ സേനയെത്തി ഇവരെ രക്ഷിച്ചു. പെരുമ്പാവൂര്‍ സ്വദേശി രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാര്‍ത്തോമന്‍ കോളേജില്‍ ഹിന്ദി പ്രഫസറായി സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.
തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. 45 അടിയോളം ആഴമുള്ള കിണറ്റില്‍ 10 അടിയോളം ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ മോട്ടോറിന്റെ ഹോസില്‍ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്. സംഭവമറിഞ്ഞെത്തി കിണറ്റില്‍ ഇറങ്ങിയ അഗ്‌നിശരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ വല ഉപയോഗിച്ച് ജയശ്രീയെ ഉയര്‍ത്തി കിണറിന് പുറത്തെത്തിച്ചു.